ഷാർജ> ഷാർജയിൽനിന്ന് മലീഹയിലേക്ക് പോകുന്ന റോഡിൻറെ ഒരു ഭാഗം അറ്റകുറ്റപ്പണികൾക്കായി അടച്ചു. ഒരു മാസത്തേക്കാണ് റോഡ് അടക്കുന്നതെന്ന് ഷാർജ റോഡ് ഗതാഗത അതോറിറ്റി സമൂഹ മാധ്യമങ്ങൾ വഴിയാണ് അറിയിച്ചത്. യാത്രക്കാർ ഈ കാലയളവിൽ മറ്റു റോഡുകൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. നേരത്തെ റോഡിൻറെ ദുബൈ ഭാഗത്തേക്കുള്ള ലൈൻ അറ്റകുറ്റപ്പണികൾക്കുവേണ്ടി അടച്ചിരുന്നു. ഷാർജയിൽനിന്ന് ദുബൈയിലേക്ക് പോകുന്ന യാത്രക്കാർ എമിറേറ്റ്സ് റോഡിൽ എത്തുന്നതിനായി ഉപയോഗപ്പെടുത്തുന്ന റോഡാണിത്.
അറ്റകുറ്റപ്പണി; ഷാർജ മലീഹ റോഡ്
September 20, 2023
458 Views
1 Min Read
Add Comment