Pravasam

ഓവർസീസ് എൻസിപി കുവൈറ്റ് മതേതര ദിനാഘോഷം

കുവൈറ്റ് സിറ്റി > ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി ഗാന്ധി ജയന്തിയും ലാൽ ബഹദൂർ ശാസ്ത്രിയുടെ നൂറ്റി പതിനേഴാം ജന്മദിനവും മതേതര ദിനമായി ആചരിച്ചു. എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് സണ്ണി മിറാൻഡ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഒഎൻസിപി ജനറൽ സെക്രട്ടറി അരുൾ രാജ് കെ വി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷതാബ് അൻജും, മാത്യു വി ജോൺ, രവി മണ്ണായത്ത്, ദേശീയ ട്രഷറർ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.