ഷാർജ > മാസ്സ് റോള മേഖല വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് നിർവഹിച്ചു.
ആസ്റ്റർ ക്ലിനിക്സ്, ഡെസേർട്ട് ആയുർവേദ, ആൽ മോഹിബ ഒപ്റ്റിക്കൽ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ കുറിച്ച് ന്യൂറോ സ്പെഷ്യലിസ്റ് ഡോ. രജിത് പിള്ള, ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ ആയിഷ സലാം എന്നിവർ ബോധവൽക്കരണ ക്ലാസും നടത്തി. യൂണിറ്റ് പ്രസിഡൻറ് സാജൻ ടി രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാസ് സെൻട്രൽ സെക്രട്ടറി ബിനു കോറം, മേഖലാ സെക്രട്ടറി പ്രമോദ് കുമാർ, സെൻട്രൽ വെൽഫെയർ കോഡിനേറ്റർ ജിബീഷ്, മേഖലാ വെൽഫെയർ കൺവീനർ റിയാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. റോള യൂണിറ്റ് സെക്രട്ടറി സുജീഷ് സ്വാഗതവും യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി രജീഷ് പാലക്കീൽ നന്ദിയും പറഞ്ഞു.
ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ക്യാമ്പിൽ സഹകരിച്ച സ്ഥാപനങ്ങൾക്കുള്ള ഉപഹാരം മേഖലാ പ്രസിഡൻറ് ഗീതാകൃഷ്ണൻ കൈമാറി.
Add Comment