Pravasam

അവനവനിലേക്ക് ചുരുങ്ങുന്ന ഒരു സമൂഹമായി മലയാളി മാറി- ഇടം വാര്‍ഷിക പൊതുയോഗം ടി ശശിധരന്‍ ഉദ്ഘാടനം ചെയ്തു

റിയാദ്> കോര്പ്പറേറ്റുവത്ക്കരണത്തിന്റെ ഫലമായി മൂല്യങ്ങള് നഷ്ടപ്പെട്ട് സ്വന്തം മതത്തിലേക്കും ജാതിയിലേക്കും കുടുംബത്തിലേക്കും അവനവനിലേക്കും മാത്രമായി ചുരുങ്ങിയ ഒരു സമൂഹമായി മലയാളി മാറിയെന്ന് ടി. ശശിധരന്. മരുഭൂമിയില് വിയര്പ്പൊഴുക്കി സമ്പാദിക്കുന്നതില് നിന്നും ഒരു വിഹിതം ചെലവഴിച്ച് അപരന്റെ വിഷമങ്ങളില് അത്താണിയാകാന് പ്രവര്ത്തിക്കുന്ന ഇടം പോലുള്ള സംഘടനകള് സമൂഹത്തിന് നല്കുന്ന സന്ദേശം വളരെ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടം രണ്ടാം വാര്ഷിക പൊതുയോഗം ഓണ്ലൈനില് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡിവൈഎഫ് ഐ മുന് സംസ്ഥാന സെക്രട്ടറിയും, യുവജനക്ഷേമ ബോര്ഡ് മുന് വൈസ് ചെയര്മാനും സിപിഐ എം മാള ഏരിയ കമ്മറ്റി അംഗവുമായ ടി ശശിധരന്. ഇടം പ്രസിഡന്റ് നവാസ് മൈതീന്റെ അധ്യക്ഷതയില് ചേര്ന്ന പൊതുയോഗത്തില് ഇടം സെക്രട്ടറി യൂനസ് ഹുസൈന് സ്വാഗതം പറഞ്ഞു.

പ്രവര്ത്തന – സംഘടനാ റിപ്പോര്ട്ടുകള് സെക്രട്ടറി യൂനസ് ഹുസ്സൈന്, സാമ്പത്തിക റിപ്പോര്ട്ട് ട്രഷറര് ഷാജഹാന് എം ഹസൈനാരും അവതരിപ്പിച്ചു. 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തു. ഷിഹാബ് അബുബക്കര് (പ്രസിഡണ്ട്), ഷാജഹാന് എം. ഹസ്സൈനാര് (സെക്രട്ടറി), റിയാസ് പുല്ലാരിയില് (ട്രഷറര്), സഫര് പൈമറ്റം, അഖിലേഷ് മാത്യു (ജോയിന്റ് സെക്രട്ടറിമാര്), അഷറഫ് നെടുങ്ങാട്ട്, ഹസീന റസാഖ് (വൈസ് പ്രസിഡണ്ടുമാര്), അനു അഖിലേഷ് (വുമന്സ് കോ ഓര്ഡിനേറ്റര്), അജാസ് ഓ ജമാല് (പ്രോഗ്രാം കോ ഓര്ഡിനേറ്റര്), സിജിന് കൂവള്ളൂര് (മീഡിയ കോ ഓര്ഡിനേറ്റര്), എന്നിവരെ ആദ്യ എക്സിക്യൂട്ടീവ് യോഗം തിരഞ്ഞെടുത്തു.
അജില്സ് ഓ ജമാല് നന്ദി പറഞ്ഞു.

ഫോട്ടോ: ഇടം ഭാരവാഹികള് ഷിഹാബ് അബുബക്കര് (പ്രസിഡണ്ട്), ഷാജഹാന് എം. ഹസ്സൈനാര് (സെക്രട്ടറി), റിയാസ് പുല്ലാരിയില് (ട്രഷറര്),