Kerala

ഇടതുപക്ഷത്തിൻ്റെ ഐശ്വര്യം എൻ.ഡി.എ; വെള്ളാപ്പള്ളി

ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാൻ കഴിയില്ലെന്ന് എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

താൻ ഇപ്പോഴും എല്‍ഡിഎഫിന്റെ നിലപാട് ശരിയാണെന്ന് കരുതുന്നയാളാണ്. ഇടതു സർക്കാറിന്റെ ഐശ്വര്യമാണ് എൻഡിഎ എന്നും കരുതുന്നു. എൻഡിഎ മുന്നണിയില്‍ പാർട്ടികള്‍ തമ്മില്‍ കൂട്ടയടിയാണ്. യുഡിഎഫ് തന്നെ ജയിലില്‍ അടക്കാനാണ് നോക്കിയിട്ടുള്ളതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

വഖഫ് വിഷയത്തില്‍ സർക്കാർ ഒരു വിഭാഗത്തിന് അനുകൂലമായി നില്‍ക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ തെറ്റ് പറയാൻ കഴിയില്ല. മതാധിപത്യ നിലപാട് സ്വീകരിക്കുന്നതായും പണാധിപത്യ നിലപാട് സ്വീകരിക്കുന്നതായും ആക്ഷേപം ഉയർന്നു വരും. ജുഡീഷ്യല്‍ കമ്മിഷൻ ഒന്നിനും ശാശ്വതമായ പരിഹാരമല്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു.