ആലപ്പുഴ: ലൈസൻസില്ലാതെ ഗുഡ്സ് വാഹനം ഓടിച്ച ഡ്രൈവർക്കും വാഹന ഉടമയ്ക്കും എതിരെ കേസ്. പള്ളാത്തുരുത്തിയില്‍ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കൈകാണിച്ചിട്ട് നിര്‍ത്താതിരുന്ന തിരുവനന്തപുരത്തു നിന്നും വന്ന ഗുഡ്സ് വാഹനം പിന്തുടർന്ന് പിടികൂടി.
പരിശോധനയില്‍ അപകടകരമായ രീതിയില്‍ പുറത്തേക്ക് തള്ളി നില്ക്കുന്ന ഇരുമ്ബ് പൈപ്പുകളും മറ്റു സാമഗ്രികളും കണ്ടെത്തി.
തുടർന്നുള്ള പരിശോധനയില്‍ ഡ്രൈവർക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയാണ് ഇത്രയും ദൂരം ഓടിച്ചു വന്നതെന്നും ഈ വാഹനത്തിന് പുക പരിശോധന സർട്ടിഫിക്കറ്റും ഇൻഷ്വറൻസും ഇല്ലെന്നും കണ്ടെത്തി. കെഎല്‍ 01 ct 2740 എന്ന രജിസ്ട്രേഷൻ നമ്ബറോടുകൂടിയ വാഹനത്തില്‍ കൊച്ചി മറൈൻ ഡ്രൈവിലേക്ക് എക്സിബിഷൻ നടത്തുന്നതിനായുള്ള സാമഗ്രികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം സ്വദേശി ബൈജു എസ് എല്‍ ആണ് വാഹനത്തിന്റെ ഉടമ.
കാര്യവട്ടം സ്വദേശി രഞ്ജിത്ത് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. വാഹനത്തിന് 34250 രൂപ പിഴ ഈടാക്കി. കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനകളില്‍ 22 കേസുകളില്‍ നിന്നായി 99600 രൂപ പിഴയും ഈടാക്കി. മോട്ടോർ വാഹന വകുപ്പ് ആലപ്പുഴ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ ആയ പി വി ബിജുവും ഡ്രൈവർ ടോജോ തോമസുംആണ് പരിശോധന നടത്തിയത്.
Add Comment