Pravasam

കല കുവൈറ്റ് ‘അതിജീവനം’ സാംസ്‌കാരിക മേള 15ന്‌

കുവൈറ്റ് സിറ്റി> കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റിന്റെ ഈ വർഷത്തെ സാംസ്കാരിക മേള ‘അതിജീവനം 15ന് നടക്കും. – ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

മെഗാ സാംസ്കാരിക പരിപാടിയിൽ പ്രശസ്ത കവിയും, എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. കുവൈറ്റ് സമയം വൈകുന്നേരം 3:30നു സാംസ്കാരിക സമ്മേളനത്തോട് കൂടി ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത സിനിമ പിന്നണി ഗായകരായ മൃദുല വാര്യർ, കെ.കെ നിഷാദ്, ഷബീർ അലി, സംഗീത് എന്നിവർ നയിക്കുന്ന സംഗീത കലാവിരുന്നും അരങ്ങേറും. പ്രശസ്ത സിനിമ നടൻ ജയരാജ് വാര്യർ പങ്കെടുക്കും.