Pravasam

കോഴിക്കോടൻ രുചിമേള സീസൺ-2 സംഘടിപ്പിച്ചു

സലാല > കോഴിക്കോട് കൂട്ടായ്മ സലാല ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ധനശേഖരണാർത്ഥം കോഴിക്കോടൻ രുചിമേള സീസൺ-2 നടത്തി. അൽ വാദി ഗൾഫ് സ്റ്റേഡിയത്തിൽ നടത്തിയ മേളയിൽ നിരവധി പേർ പങ്കെടുത്തു.

മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. സനാതനൻ നിർവ്വഹിച്ചു. പ്രഥമ ടോക്കൺ മേള കൺവീനർ ദാസൻ എം കെയിൽ നിന്ന് സ്വീകരിച്ചു കൊണ്ട് അബു തഹ്നൂൻ ട്രേഡിങ് കമ്പനി എംഡി ഒ അബ്ദുൽ ഗഫൂർ നിർവ്വഹിച്ചു. സലാല ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, ഇന്ത്യൻ ക്ലബ് മലയാള വിഭാഗം കൺവീനർ കരുണൻ ചീക്കൊന്നുമ്മൽ, കേരള വിഭാഗം കൺവീണറും കെ. എസ് കെ സലാല രക്ഷാധികാരിയുമായ ഡോ. ഷാജി പി ശ്രീധർ എന്നിവർ ആശംസകൾ നേർന്നു.

ജനറൽ സെക്രട്ടറി ഹുസൈൻ കാച്ചിലോടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബാബു കുറ്റ്യാടി അധ്യക്ഷനായി. ട്രഷറർ രാജൻ നരിപ്പറ്റ നന്ദി പറഞ്ഞു. ഇസ്മായിൽ പയ്യോളി, ദീപക് കുമാർ, പ്രശാന്ത് പുതുപ്പണം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.