Kerala

ബിരുദാനന്തര ബിരുദം: ഒന്നാംവര്‍ഷ പ്രവേശനം ഒക്ടോബര്‍ 31ന് പൂര്‍ത്തിയാകും; യുജിസി മാര്‍ഗരേഖ

ന്യൂഡല്ഹി> സര്വകലാശാലകളിലെ ബിരുദ- ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള ഒന്നാംവര്ഷ പ്രവേശനം ഒക്ടോബര് 31ന് പൂര്ത്തിയാകും. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള് നവംബര് 30ന് പൂര്ത്തീകരിക്കും.

കോവിഡ് പ്രതിസന്ധിയെ തുടര്ന്ന് നീണ്ട പ്രവേശന നടപടികള് പൂര്ത്തിയാക്കാനുള്ള മാര്ഗ്ഗനിര്ദ്ദേശങ്ങള് യുജിസി പുറത്തിറക്കി. 2020–21 അക്കാദമിക് കലണ്ടര് പ്രകാരം ഒന്നാം വര്ഷ വിദ്യാര്ഥികള്ക്കുള്ള ക്ലാസുകള് നവംബര് ഒന്നിന് തുടങ്ങും.

പരീക്ഷകള് 2021 മാര്ച്ച് എട്ട് മുതല് 26 വരെ നടത്തും. 27 മുതല് ഏപ്രില് നാലുവരെ സെമസ്റ്റര് അവധി. ഏപ്രില് അഞ്ചിന് അടുത്ത സെമസ്റ്റര് തുടങ്ങും. പരീക്ഷകള് ഓഗസ്റ്റ് ഒന്പത് മുതല് 21 വരെയാണ്. ഈ ബാച്ചിന്റെ അടുത്ത അക്കാദമിക് വര്ഷം ഓഗസ്റ്റ് 30 ന് തുടങ്ങും.

പ്രവേശന പരീക്ഷാ ഫലപ്രഖ്യാപനം വൈകുന്ന സാഹചര്യത്തില് നവംബര് 18 ഓടുകൂടി സര്വ്വകലാശാലകള്ക്ക് പാഠ്യപ്രവര്ത്തനങ്ങള് തുടങ്ങാം. അധ്യയനം സാമ്പ്രദായികമായോ ഓണ്ലൈനായോ ഇവ രണ്ടും ചേര്ത്തോ സംഘടിപ്പിക്കാം. നവംബര് 30നുള്ളില് പ്രവേശനം റദ്ദാക്കുകയോ മറ്റു സ്ഥാപനങ്ങളില് പ്രവേശനം നേടുകയോ ചെയ്ത വിദ്യാര്ത്ഥികളുടെ മുഴുവന് ഫീസും അതാത് അക്കൗണ്ടുകളിലേക്ക് മടക്കി നല്കും.