ന്യൂഡൽഹി
കോർപറേറ്റ് അനുകൂലമായ കാർഷിക ബില്ലുകൾക്കെതിരായി രാജ്യമെമ്പാടും കർഷകരോഷമുയർന്നതോടെ ഗോതമ്പടക്കം ആറ് റാബി വിളകളുടെ താങ്ങുവിലയിൽ കേന്ദ്രം ആറുശതമാനംവരെ വർധന വരുത്തി. ഗോതമ്പ്, ചുവന്ന പരിപ്പ്, കടല, ബാർലി, സാഫ്ളവർ, കടുക് എന്നിവയുടെ താങ്ങുവിലയാണ് കൂട്ടിയത്. ഗോതമ്പിന്റേത് ക്വിന്റലിന് 1925 ആയിരുന്നത് 1975 രൂപയാക്കി. ബാർലി 1525ൽനിന്ന് 1600, കടല 4875ൽനിന്ന് 5100, ചുവന്ന പരിപ്പ് 4800ൽനിന്ന് 5100, കടുക് 4425ൽനിന്ന് 4650, സാഫ്ളവർ 5215ൽനിന്ന് 5327 ആക്കി ഉയർത്തി.
Add Comment