Kerala

ലൈംഗികത്തൊഴിലാളികളെ‌ സഹായിക്കണം:‌ സുപ്രീംകോടതി

ന്യൂഡൽഹി> കോവിഡ് പശ്ചാത്തലത്തിൽ കടുത്ത യാതനകൾ അനുഭവിക്കുന്ന ലൈംഗികത്തൊഴിലാളികൾക്ക് സൗജന്യറേഷനും സാമ്പത്തികസഹായവും നൽകുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. ലൈംഗികത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാനസർക്കാരുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

രാജ്യത്തെ ലൈംഗികത്തൊഴിലാളികളുടെ കൂട്ടായ്മയായ ദർബാർ മഹിളാ സമന്വയ സമിതി സമർപ്പിച്ച പൊതുതാൽപ്പര്യഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ഹേമന്ത്ഗുപ്ത അംഗമായ ബെഞ്ചിന്റെ നിർദേശം.