Kerala

വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്, പാലക്കാട് ബിജെപിക്ക് ഞെട്ടൽ, ചേലക്കരയിൽ എൽഡിഎഫ്

വിജയം ഉറപ്പെന്ന പ്രതീക്ഷയില്‍ വയനാട്ടില്‍ മുന്നേറ്റം തുടർന്ന് പ്രിയങ്ക ഗാന്ധി. 53510 വോട്ടുകളുമായി ബഹുദൂരം മുന്നിലാണ് പ്രിയങ്ക.

സത്യൻ മൊകേരിയേക്കാള്‍ നാലിരട്ടി വോട്ടുകളാണ് പ്രിയങ്ക നേടിയിരിക്കുന്നത്.

അതേസമയം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന് മുള്ളൻകൊല്ലി പഞ്ചായത്തില്‍ സത്യൻ മൊകേരിയ്ക്കൊപ്പം തന്നെ വോട്ട് നേടാൻ സാധിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

നാലു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധി ജയിക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.

ആറു മാസത്തെ ഇടവേളയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ പോളിംഗില്‍ എട്ട് ശതമാനത്തോളം കുറവാണുണ്ടായത്. 2019ല്‍ രാഹുല്‍ ഗാന്ധിക്ക് 4.3 ലക്ഷത്തില്‍പരം ഭൂരിപക്ഷം ലഭിച്ചപ്പോള്‍ 80 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ്. കഴിഞ്ഞ തവണ 73.57 ശതമാനമാണ് പോള്‍ ചെയ്തത്. എന്നാല്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് 64.72 ശതമാനമായി ഇടിഞ്ഞിരുന്നു.

അതേ സമയം പാലക്കാട് മുൻസിപ്പാലിറ്റിയിൽ രണ്ടാം റൗണ്ടിൽ യുഡിഎഫ് മുന്നേറിയത് ബിജെപി കേന്ദ്രങ്ങെളെ ഞെട്ടിച്ചു. ഭരിക്കുന്ന സ്ഥലങ്ങളിൽ പോലും വ്യക്തമായ ഭൂരിപക്ഷവുമായി രാഹുൽ മുന്നേറുകയാണ്. ആയിരത്തോളം വോട്ടിൻ്റെ ലീഡാണ് രാഹുൽ മാങ്കൂട്ടത്തിലിനുള്ളത്.

ചേലക്കരയിൽ മൂന്ന് റൗണ്ട് എണ്ണിയപ്പോൾ രമ്യ ഹരിദാസ് ചിത്രത്തിലില്ല. 3000 ത്തിലധികം വോട്ടിൻ്റെ ലീഡാണ് യു.ആർ പ്രദീപിന്