Kerala

വിപ്പ്‌ ലംഘനം : ജോസഫ്‌ വിഭാഗത്തിനെതിരെ സ്‌പീക്കർക്ക്‌ കത്ത്‌

സ്വന്തം ലേഖകൻ
പാർടി വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത പി ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവരെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം വിപ്പ് റോഷി അഗസ്റ്റിൻ സ്പീക്കർക്ക് കത്ത് നൽകി.

ആഗസ്ത് 24ലെ സഭാസമ്മേളനത്തിൽ പങ്കെടുക്കരുതെന്ന പാർടി വിപ്പ് ലംഘിച്ച് സഭയിൽ ഹാജരായി നടപടികളിൽ പങ്കെടുത്ത ഇരുവരും കുറുമാറ്റം നടത്തിയതായി കത്തിൽ പറഞ്ഞു.

എൻ ജയരാജാണ് റോഷിയുടെ കത്ത് സ്പീക്കർക്ക് കൈമാറിയത്. കേരള കോൺഗ്രസ് എമ്മിന് അഞ്ച് അംഗങ്ങളാണുള്ളത്. റോഷി അഗസ്റ്റിനും എൻ ജയരാജും സഭാ സമ്മേളനത്തിൽ പങ്കെടുത്തില്ല. സി എഫ് തോമസ് അസുഖം കാരണം വിട്ടുനിന്നു. എന്നാൽ, പി ജെ ജോസഫും മോൻസ് ജോസഫും പങ്കെടുത്തു.