Pravasam

സൗദിയിൽ വാഹന ഇൻഷുറൻസ് പുതുക്കുമ്പോൾ പരമാവധി 60 ശതമാനം വരെ ഇളവ്

ജിദ്ദ > സൗദിയിൽ വാഹന ഇൻഷുറൻസ് പുതുക്കുമ്പോൾ പരമാവധി 60 ശതമാനം വരെ ഇളവ്. വാഹന ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾ നിരത്തിലൂടെ ഓടിച്ചാൽ ട്രാഫിക് കാമറകൾ വഴി കണ്ടെത്തി പിഴ ഈടാക്കുന്ന സംവിധാനം ഒക്ടോബർ മുതൽ വരുന്നതോട് കൂടിയാണ് ഇൻഷുറൻസ് പുതുക്കുമ്പോൾ പരമാവധി 60 ശതമാനം വരെ ഇളവു ലഭിക്കുന്ന സാഹചര്യവും ഉണ്ടാവുക.

രാജ്യത്ത് വാഹന ഇൻഷുറൻസ് സമയബന്ധിതമായി പുതുക്കുകയും വാഹനപകടങ്ങളിൽ ക്ലെയിമുകൾ ഇല്ലാതിരിക്കുകയും ചെയ്യുന്നവർക്ക് ഇൻഷുറൻസ് പുതുക്കുമ്പോൾ പരമാവധി 60 ശതമാനം വരെ ഇളവു ലഭിക്കും. ആവശ്യമായ വിവരങ്ങൾ നൽകി അക്കൗണ്ട് ക്രിയേറ്റു ചെയ്യുമ്പോൾ തുറന്നു വരുന്ന സ്ക്രീനിൽ തന്നെ വാഹനയുടമ പ്രത്യക ഇളവ് ആനുകൂല്യത്തിന് അർഹനാണെങ്കിൽ ആ കാര്യവും ഇളവിന്റെ ശതമാനവും രേഖപ്പെടുത്തിയിരിക്കും. ഹോം സ്ക്രീനിൽ ഈ കാര്യം വ്യക്തമാകുന്നില്ലെങ്കിൽ പ്രധാന പേജിൽ പരാതികളും നിർദേശങ്ങളുമെന്ന തലക്കെട്ടിലുള്ള ഉപവിഭാഗത്തിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ ചേർക്കുകയും താൻ ഇൻഷുറൻസ് ഇളവിന് അർഹനാണെന്ന കാര്യം രേഖപ്പെടുത്തുകയും ചെയ്യണം.