Pravasam

അസീർ പ്രവാസി സംഘം കേന്ദ്രസമ്മേളനം സമാപിച്ചു

ജിദ്ദ > ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ അസീർ പ്രവാസി സംഘം എട്ടാമത് കേന്ദ്ര സമ്മേളനം സമാപിച്ചു. അസീർ പ്രവാസി സംഘം എട്ടാമത് കേന്ദ്ര സമ്മേളന നടപടികൾക്ക് ഇഎംഎസ് നഗറിലാണ് തുടക്കം കുറിച്ചത്. ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര പ്രവർത്തന റിപ്പോർട്ടും റഷിദ് ചെന്ത്രാപ്പന്നി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

അബ്ദുൽ വഹാബ് കരുനാഗപ്പള്ളി പ്രസിഡന്റായും സുരേഷ് മാവേലിക്കര ജനറൽ സെക്രട്ടറിയായും റഷീദ് ചെന്ത്രാപ്പിന്നി ട്രഷററായും 33 അംഗ കേന്ദ്രകമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി താമരാക്ഷനും ക്ലാപ്പന, സുധീരൻ ചാവക്കാടൻ ജോയിന്റ് സെക്രട്ടറിമാരായി രാജഗോപാലൻ ക്ലാപനയെയും സുനിൽ കുമാർ കോഴിക്കോടിനെയും ജോയിന്റ് ട്രഷററായി നിസാർ എറണാകുളത്തെയും തെരഞ്ഞെടുത്തു.