Local

മേപ്പയ്യൂരിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം മുത്താമ്പി പുഴയിൽ

കോഴിക്കോട്: മേപ്പയൂരില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. കോട്ടക്കുന്നുമ്മല്‍ സുമയുടെ മകള്‍ സ്നേഹാഞ്ജലിയുടെ (24) മൃതദേഹമാണ് കൊയിലാണ്ടി മുത്താമ്ബി പുഴയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെയാണ് യുവതിയെ കാണാതാവുന്നത്. ബന്ധുക്കള്‍ മേപ്പയൂർ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് അന്വേഷണം നടന്നുവരികയായിരുന്നു. യുവതി പുഴയില്‍ ചാടിയെന്ന് സൂചനയെ തുടർന്ന് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

അടുത്തിടെയാണ് സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. കുറച്ചുദിവസങ്ങളിലായി യുവതി മാനസിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.