ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളുമായി ആസിഫ് അലി നായകനായ രേഖാചിത്രം. മികച്ച മേക്കിങ്ങും തിരക്കഥയും ഒന്ന് ചേർന്ന സിനിമ തുടക്കം മുതൽ അവസാനം വരെ കാഴ്ചക്കാരെ പിടിച്ചിരുത്തുന്നു എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങിയിരിക്കുന്നത്.
ആദ്യ പകുതിയേക്കാൾ വളരെ മികച്ചതാണ് സിനിമയുടെ രണ്ടാം പകുതിയെന്നും സിനിമയുടെ അവസാനത്തെ അര മണിക്കൂർ ഞെട്ടിപ്പിച്ചെന്നും പ്രതികരണങ്ങൾ വരുന്നുണ്ട്. ആസിഫ് അലിയുടെയും അനശ്വര രാജന്‍റെയും പ്രകടനങ്ങൾ സിനിമയ്ക്ക് മുതൽക്കൂട്ടാണെന്നും അഭിപ്രായങ്ങളുണ്ട്. പതിഞ്ഞ താളത്തിൽ പോകുന്ന സിനിമ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കാതെ തന്നെ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നെന്നും റിവ്യൂസിൽ പറയുന്നു. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ മറ്റൊരു വിജയമാണ് രേഖാചിത്രമെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനശ്വര രാജൻ, മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ഷിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം അപ്പു പ്രഭാകർ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോഡിനേറ്റർ അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ് ദിലീപ് സൂപ്പർ, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനം ഫാന്റം പ്രദീപ് , സ്റ്റിൽസ് ബിജിത് ധർമ്മടം, ഡിസൈൻ യെല്ലോടൂത്ത്. പിആര്‍ ജിനു അനില്‍കുമാര്‍, വെെശാഖ് വടക്കേടത്ത്.
Add Comment