ഇന്ത്യയുടെ നിലവിലെ ടെസ്റ്റ് ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംമ്രയെ വാനോളം പുകഴ്ത്തി ഓസീസ് താരം ട്രാവിസ് ഹെഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ നിലവിലെ മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് ബുംമ്രയെന്നാണ് ഹെഡ് വിശേഷിപ്പിച്ചത്. ഭാവിയില്‍ തന്റെ പേരക്കുട്ടികളോട് ബുംമ്രയെ നേരിട്ടിട്ടുണ്ടെന്ന് തനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്നും ഓസീസ് താരം പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹെഡ്. ‘ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിട്ടായിരിക്കും ജസ്പ്രീത് ബുംമ്ര വിരമിക്കുക. വളരെ വലിയ വെല്ലുവിളിയാണെങ്കിലും ബുംമ്രയ്‌ക്കെതിരെ കളിക്കുകയെന്നത് സന്തോഷമുള്ള കാര്യമാണ്. ഭാവിയില്‍ നമ്മുടെ കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് എന്റെ പേരക്കുട്ടികളോടെല്ലാം തുറന്നുപറയാം, ഞാന്‍ ജസ്പ്രീത് ബുംമ്രയെ നേരിട്ടിട്ടുണ്ടെന്ന്’, ഹെഡ് പറഞ്ഞു.
ഓസീസിനെതിരായ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയുടെ 295 റണ്‍സ് വിജയത്തില്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംമ്രയുടെ പ്രകടനം നിര്‍ണായകമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ പെര്‍ത്തില്‍ എട്ട് വിക്കറ്റുകളാണ് ബുംമ്ര പിഴുതത്. രണ്ടാം ഇന്നിങ്‌സില്‍ ട്രാവിസ് ഹെഡ് ഇന്ത്യയ്‌ക്കെതിരെ ആധിപത്യം സ്ഥാപിക്കുമെന്ന് തോന്നിച്ച സ്ഥലത്ത് അദ്ദേഹത്തിന്റെ ഉള്‍പ്പടെ മൂന്ന് വിക്കറ്റുകള്‍ നേടി ക്യാപ്റ്റന്‍ ബുംമ്ര ഇന്ത്യയെ നിര്‍ണായക വിജയത്തിലേക്ക് നയിച്ചു.
പെര്‍ത്ത് ടെസ്റ്റിലെ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ തിരിച്ചുവരാന്‍ ഓസീസിന് അഡ്‌ലെയ്ഡില്‍ വിജയം അനിവാര്യമാണ്.
Add Comment