Politics

ആലപ്പുഴയില്‍ സിപിഐഎം യുവ നേതാവ് ബിജെപിയിൽ ചേർന്നു

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഐഎം യുവ നേതാവ് ബിജെപിയിലേക്ക്. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഐഎം ഏരിയാകമ്മിറ്റി അംഗവുമായ ബിബിന്‍ സി ബാബുവാണ് ബിജെപി അംഗത്വമെടുത്തത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ബിബിന്‍ സി ബാബു കഴിഞ്ഞദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും ഡിവെെഎഫ്ഐ സംസ്ഥാന സമിതി അംഗവുമാണ് ബിബിൻ. കേരള സർവ്വകലാശാല സെനറ്റ് അംഗം കൂടിയാണ്. കൂടുതല്‍ സിപിഐഎം നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് ബിബിൻ സി ബാബുവിനെ സ്വീകരിക്കുന്ന പരിപാടിയിൽ സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിലെ നേതൃയോഗത്തില്‍ നിന്നും വിട്ടു നിന്ന പി കെ കൃഷ്ണദാസ്, എം ടി രമേശ് എന്നിവരും ഇന്ന് വേദിയിലേക്ക് എത്തി. ശോഭാ സുരേന്ദ്രനും പരിപാടിയില്‍ പങ്കെടുത്തു.

ചില മാലിന്യങ്ങള്‍ പോകുമ്പോള്‍ ബിജെപിയിലേക്ക് ശുദ്ധജലം വരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ക്ക് നേരെയായിരുന്നു ഒളിയമ്പ്. പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം.