World

യുഎസിലെ ഫിലാഡൽഫിയയിൽ ചെറുവിമാനം തകർന്നുവീണ് അപകടം

ഫിലാഡൽഫിയ: യുഎസിലെ ഫിലാഡൽഫിയയിൽ ചെറുവിമാനം തകർന്നുവീണ് അപകടം. ഫിലാഡൽഫിയയിലെ നഗരമധ്യത്തിൽ, ഒരു മാളിന് സമീപമുള്ള റോഡിലാണ് ചെറുവിമാനം തകർന്നുവീണത്. തകർന്നുവീണയുടൻ തന്നെ വിമാനം തീഗോളമായി.

രോഗിയേയും കൊണ്ടുപോയ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ആറ് പേരാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്നതെന്നാണ് വിവരം. ഇവർ ദുരന്തത്തെ അതിജീവിച്ചോ എന്നതിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ വിമാനം തകർന്നുവീണപ്പോൾ റോഡിരികിലും മറ്റും ഉണ്ടായിരുന്ന നിരവധി പേർക്ക് പരിക്കുകൾ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പ്രദേശം പൂർണമായും അടച്ച്, രക്ഷാപ്രവർത്തനം നടത്തുകയാണ് പൊലീസും അഗ്നിരക്ഷാ സേന അംഗങ്ങളും.

About the author

KeralaNews Reporter

Add Comment

Click here to post a comment