ഉന്നത പദവികളില്‍ ജോലി ചെയ്യുന്ന പത്ത് ശതമാനം ജീവനക്കാരെ പിരിച്ചു വിടാന്‍ തീരുമാനിച്ച് ഗൂഗിള്‍. ഈ ആഴ്ച ചേര്‍ന്ന കമ്പനി യോഗത്തില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ഇക്കാര്യങ്ങള്‍ അറിയിച്ചുണ്ടെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയെ കൂടുതല്‍ കാര്യക്ഷമമാക്കാനും ലഘൂകരിക്കുന്നതിനും വേണ്ടി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗൂഗിള്‍ മാറ്റങ്ങള്‍ കൊണ്ടുവരികയാണെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
മാനേജര്‍മാര്‍, ഡയറക്ടര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ തുടങ്ങിയ പദവികളില്‍ പത്ത് ശതമാനം വരുന്ന ജീവനക്കാരെ വെട്ടിക്കുറക്കാനാണ് പിച്ചൈയുടെ തീരുമാനമെന്നാണ് സ്രോതസുകള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെയും ഗൂഗിളിന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നിലപാടുകള്‍ സ്വീകരിച്ചിരുന്നു. 2022 സെപ്റ്റംബറില്‍ ഗൂഗിള്‍ 20 ശതമാനം കാര്യക്ഷമമാക്കണമെന്ന് പിച്ചൈ പറഞ്ഞിരുന്നു. തുടര്‍ന്ന് 2023 ജനുവരിയില്‍ 12000 പദവികള്‍ വെട്ടിക്കുറച്ചു കൊണ്ട് ചരിത്ര പ്രധാനമായ വെട്ടിക്കുറക്കലുണ്ടായി.
അതേ മാസം തന്നെ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റും ആറ് ശതമാനം വെട്ടിക്കുറക്കലുകള്‍ നടത്തി. ഈ വര്‍ഷം ജനുവരിയില്‍ കൂടുതല്‍ വെട്ടിക്കുറലുകളുണ്ടാകുമെന്ന് ജീവനക്കാരോട് പിച്ചൈ അറിയിച്ചിരുന്നു. ആഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഗൂഗിളിന് കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നായിരുന്നു അന്ന് പിച്ചൈ പറഞ്ഞത്.
Add Comment