അബുദാബി: വിസിറ്റിങ് വിസയിലെത്തിയ മലയാളി അബുദാബിയിൽ നിര്യാതയായി. അടൂർ കണ്ണംകോട് മാടംകുളൻജി പുതുപ്പറമ്പ് പരേതനായ ഷംസുദ്ധീൻ്റെ ഭാര്യ ലൈല ഷംസ്(67) ആണ് മരിച്ചത്. മൃതദേഹം അബുദാബി കെഎംസിസി ലീഗൽ വിങ്ങിൻ്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും. ഖബറടക്കം അടൂർ ജുമാ മസ്ജിദിൽ നടക്കും. മക്കൾ: ഷിയാസ്, ഷെമീർ, ഷഹബാസ്. മരുമക്കൾ: സുജി ഷമീർസ ഫെമിൻ ഷിയാസ്.
വിസിറ്റിങ് വിസയിലെത്തിയ മലയാളി അബുദാബിയിൽ അന്തരിച്ചു

Add Comment