തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. ഇതിന് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. യൂണിറ്റിന് പത്തു പൈസമുതൽ ഇരുപതു പൈസവരെ കൂടാനാണ് സാധ്യത. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കും. കൂടുതൽ വിഭാഗങ്ങൾക്ക് സൗജന്യം നൽകുന്നതും പരിഗണനയിൽ ഉണ്ട്. വേനൽ കാലത്ത് സമ്മർ താരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന കെഎസ്ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല.
നിലവിലെ നിരക്കുകളുടെ കാലാവധി നവംബർ 30ന് പൂർത്തിയായി. വർദ്ധിപ്പിക്കുന്ന നിരക്കുകൾക്ക് ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 2024-25വർഷത്തേക്കുള്ള നിരക്കുകളും 2025-26, 2026-27 വർഷങ്ങളിലെ നിരക്കുകളുടെ തോതുമാണ് ഇന്ന് പ്രഖ്യാപിക്കുക.
അതെ സമയം പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വർദ്ധനവിൽ നിന്നും ഒഴിവാക്കും. കൂടുതൽ വിഭാഗങ്ങൾക്ക് സൗജന്യം നൽകുന്നതും പരിഗണനയിൽ ഉണ്ട്. അതേസമയം സമ്മർ താരിഫ് അതാ വേനൽ കാലത്ത് യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന കെഎസ്ഇബി ആവശ്യം അംഗീകരിക്കുമോ എന്നാണ് അറിയാനുള്ളത്.
Add Comment