Pravasam UAE

യുഎഇ ലോട്ടറിയുടെ ആദ്യ ഒരു മില്യൺ ദിർഹം സമ്മാനം സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി

ദുബായ്: യുഎഇ ലോട്ടറിയുടെ ആദ്യ ഒരു മില്യൺ ദിർഹം സമ്മാനം സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി. ദുബായിലെ പബ്ലിക് യൂട്ടിലിറ്റി കമ്പിനിയില്‍ സീനിയര്‍ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന പീര്‍ മുഹമ്മദ് ആദം (41) ആണ് യുഎഇ ലോട്ടറിയുടെ ആദ്യ ഭാഗ്യം കരസ്ഥമാക്കിയത്. സുഹൃത്തുക്കളുമായിട്ടാണ് ടിക്കറ്റെടുത്തത്. 20 ടിക്കറ്റുകൾ വാങ്ങി. അതിലൊന്നിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യമായിട്ടാണ് യുഎഇ ലോട്ടറിയിൽ കളിക്കുന്നതെന്ന്‌ പീര്‍ മുഹമ്മദ് പറഞ്ഞു. സുഹൃത്തുക്കളുമായിട്ടാണ് പീര്‍ മുഹമ്മദ് ടിക്കറ്റെടുത്തത്. സുഹൃത്തുക്കളുമായി ഭാഗ്യ പരീക്ഷണം നടത്തുന്നതുമായി സംസാരിക്കുകയും പിന്നാലെ 20 ടിക്കറ്റുകള്‍ വാങ്ങുകയുമായിരുന്നു. അതിലൊന്നിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. സമ്മാനം പങ്കിടാൻ ഞങ്ങൾ പദ്ധതിയിടുന്നതെന്ന് പീർ മുഹമ്മ​ദ് പറഞ്ഞു.

വിജയിച്ച വിവരം അറി‍ഞ്ഞപ്പോൾ ശരിക്കും നിശബ്ദനായിപ്പോയെന്നും തനിക്ക് വിശ്വസിക്കാനായില്ലെന്നും വളരെ സന്തോഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച സമ്മാന തുകയിൽ നിന്ന് തൻ്റെ കുടുംബത്തിനും സുഹൃത്തുകൾക്കുമായി ചെലവഴിക്കും. ഒരു ഭാ​ഗം ജീവകാരുണ്യ പ്രവ‍ർത്തനങ്ങൾക്ക് മാറ്റിവെക്കും. സമ്മാനത്തുക ഉപയോ​ഗിക്കേണ്ടതെങ്ങനെയെന്ന് ഇനിയും ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇ ലോട്ടറിക്ക് ലൈസൻസും നിയന്ത്രണം ഉണ്ടെന്നതും സുരക്ഷിതമാണെന്ന് അറിയുന്നതിൽ ആശ്വാസം നൽകുന്നുവെന്ന് അവർ പറഞ്ഞു. ഈ രീതിയിൽ ​ഗെയിം കളിക്കുന്നത് കൂടുതൽ ആസ്വദിക്കാൻ സാധിക്കുമെന്നും ഇനിയും ഭാഗ്യ പരീക്ഷണം തുടരുമെന്നും പീര്‍ മുഹമ്മദ് പറഞ്ഞു. ഗെയിം കളിക്കുന്നവർക്ക് ഒരുപദേശവും പീർ മുഹമ്മദ് നൽകി. ഉത്തരവാദിത്തത്തോടെയാകാണം ​ഗെയിം കളിക്കേണ്ടത്. ബജറ്റ് മനസിൽ വയ്ക്കണം. പരിധികൾ മറികടക്കരുത്. എല്ലാവരും ഭാ​ഗ്യം പരീക്ഷിക്കണം. അവസരം വരുന്നത് എപ്പോഴാണെന്ന് അറിയില്ല, മത്സരിച്ചില്ലെങ്കിൽ അറിയാനും സാധിക്കില്ല. ശ്രമിക്കുക, ഭാ​ഗ്യം ലഭിച്ചേക്കാമെന്നും പീർ മുഹമ്മദ് കൂട്ടിച്ചേർത്തു.