ചേലക്കര: ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. ചേലക്കരയിൽ നല്ലൊരു രാഷ്ട്രീയ പോരാട്ടം നടത്താൻ സാധിച്ചുവെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലൊന്നും ഒരു വീഴ്ചയുമുണ്ടായില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്നും രമ്യ കൂട്ടിച്ചേർത്തു. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കൃത്യമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. വോട്ടിങ്ങിൻ്റെ വ്യത്യാസം ബൂത്തുകളുടെ കണക്കെടുപ്പിന് ശേഷമേ പറയാനാവൂവെന്നും രമ്യ ഹരിദാസ് പറഞ്ഞു.
രമ്യ ഹരിദാസിന്റെ വാക്കുകൾ
ചേലക്കരയിൽ നല്ലൊരു രാഷ്ട്രീയ പോരാട്ടം നടത്താൻ സാധിച്ചു. ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറയുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലൊന്നും ഒരു വീഴ്ചയുമുണ്ടായില്ല. 2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചു. 2021ലെ ഇടതുപക്ഷത്തിൻ്റെ നാൽപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിന്റെ മൂന്നിലൊന്ന് മാത്രമേ അവർക്ക് നേടാനായിട്ടുള്ളൂ. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കൃത്യമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. വോട്ടിങ്ങിൻ്റെ വ്യത്യാസം ബൂത്തുകളുടെ കണക്കെടുപ്പിന് ശേഷമേ പറയാനാവൂ.
Add Comment