മസ്കത്ത്: ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. കൊല്ലം സ്വദേശി തെക്കേ കൊച്ചുമുറി നിസാറുദ്ദീൻ ആണ് മരിച്ചത്. 58 വയസായിരുന്നു. ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് സുഹാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഞായറാഴ്ച തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ നാട്ടിലെത്തിക്കും.
Add Comment