Pravasam UAE

യുഎഇയിൽ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അബു​ദാബി: യുഎഇയിൽ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കു കിഴക്കൻ പ്രദേശങ്ങളിലാവും കൂടുതൽ മഴ ലഭിക്കുക. കഴിഞ്ഞ ദിവസവും യുഎഇയിൽ മഴ ലഭിച്ചിരുന്നു.

തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കി മീ വേ​ഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അന്തരീക്ഷം മേഘാവ്യതമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ദുബൈയിൽ തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.41 വരെ മഴ പെയ്തിരുന്നു. അതേ സമയം ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 27.9 ഡി​ഗ്രി സെൽഷ്യസാണ്.