Kerala

ബിജെപിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് രമേശ് ചെന്നിത്തല

ഹരിയാനയിലേയും ജമ്മു കശ്മീരിലേയും എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത് ബിജെപിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയതിന്റെ സൂചനകളെന്ന് രമേശ് ചെന്നിത്തല.

ഇത് ബിജെപിയുടെ തകര്‍ച്ചയുടെ രണ്ടാം ഘട്ടത്തിന്റെ തുടക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉടനെ വരാനിരിക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലും ബിജെപി സഖ്യം തകര്‍ന്നടിയും. ദേശീയ തലത്തില്‍ തന്നെ ബിജെപിക്ക് ഇനി തിരിച്ചടിയുണ്ടാകും. രാഹുല്‍ഗാന്ധിയുടെ ജനപ്രീതി കൂടിവരുന്നത് മോദി സര്‍ക്കാരിനെ ജനം തള്ളികളയുന്നതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.