Money

ആശ്വാസം; ഡോളറിനെതിരെ രൂപ ഇന്ന് തിരിച്ചുകയറി

ഡോളറിനെതിരെ രൂപ ഇന്ന് തിരിച്ചുകയറി. ഇന്നലെ 21 രൂപയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ 86.58 എന്ന നിലയിലാണ് രൂപയുടെ വിനിമയം. വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂന്ന് പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ബുധനാഴ്ച 13 പൈസയുടെ നേട്ടം ഉണ്ടാക്കിയ രൂപ ഇന്നലെ മൂല്യത്തകര്‍ച്ച നേരിടുന്നതാണ് കണ്ടത്.

അസംസ്‌കൃത എണ്ണവില ഉയരുന്നതും ആഗോള വിപണിയിലെ ചലനങ്ങളും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 81 കടന്നും കുതിക്കുകയാണ്.

അതേസമയം, ഓഹരി വിപണി നഷ്ടം നേരിട്ടു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 485 പോയിന്റ് ആണ് ഇടിഞ്ഞത്. 77,000 പോയിന്റിലും താഴെയാണ് സെന്‍സെക്സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് നഷ്ടം നേരിട്ടത്.