സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് വില വര്‍ധിച്ചു. ഒരു പവന് 58,720 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7340 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധിച്ച ശേഷമാണ് ഇന്നലത്തെ ഇടിവ്.
പുതുവര്‍ഷം ആരംഭിച്ചതോടെ വിവാഹ സീസണ് ശക്തമായിട്ടുണ്ട്. ഇത് സ്വര്‍ണത്തിന്റെ വിലവര്‍ധനവിന് കാരണമായിരുന്നു. 2024 നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസത്തില്‍ ഏകദേശം 48 ലക്ഷത്തോളം വിവാഹം ഇന്ത്യയില്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് പുറമെ ഫെഡറല്‍ നിരക്ക് കുറയ്ക്കല്‍, ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കാനെടുത്ത തീരുമാനം എന്നിവയും വിലവര്‍ധനവിന് കാരണമായി. ഇതിന് പുറമെ രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ആഗോളതലത്തിലും സ്വര്‍ണവില വര്‍ധിക്കുന്നുണ്ട്.
അതേസമയം 2025ല്‍ സ്വര്‍ണവില കുറഞ്ഞേക്കുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നതും ഫെഡ് പോളിസി പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയുമാണ് സ്വര്‍ണവില കുറഞ്ഞേക്കുമെന്ന വിലയിരുത്തലിന് കാരണം.
Add Comment