ചാവക്കാട്: എട്ടു വയസുകാരനെ അതിക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കൻ അറസ്റ്റില്‍. കടപ്പുറം പുതിയങ്ങാടി പണ്ടാരി വീട്ടില്‍ അബ്ദുല്ലത്തീഫിനെയാണ് (54) സി.ഐ വി.വി.
വിമലിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സംഭവത്തിനു ശേഷം ഒളിവിലായിരുന്ന അബ്ദുല്ലത്തീഫ് സംസ്ഥാനത്തെ വിവിധ ദർഗകള്‍ ചുറ്റി സഞ്ചരിച്ച് നടക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
എസ്.ഐമാരായ കെ.വി. വിജിത്ത്, പി.എസ്. അനില്‍കുമാർ, സി.പി.ഒമാരായ ഇ.കെ. ഹംദ്, അനീഷ് വി. ദാസ്, സൂബീഷ്, രജനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Add Comment