Travel Americas

യാത്രാ മധ്യേ പൈലറ്റ് മരിച്ചു, ടർക്കിഷ് വിമാനം അടിയന്തിര ലാൻഡിങ് നടത്തി

ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. തുടർന്ന് വിമാനം ന്യൂയോർക്കില്‍ അടിയന്തര ലാൻഡിങ് നടത്തി.

അമേരിക്കൻ നഗരമായ സീറ്റിലില്‍ നിന്ന് തുർക്കിയിലെ ഇസ്തംബൂളിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഇല്‍സെഹിൻ പെഹ്ലിവാൻ (59) എന്ന പൈലറ്റാണ് മരണപ്പെട്ടത്. യാത്രാമധ്യേ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. പ്രഥമശുശ്രൂഷ നല്‍കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മറ്റൊരു പൈലറ്റും സഹ പൈലറ്റും ചേർന്ന് ന്യൂയോർക്കില്‍ വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തി.

ഏകദേശം രാവിലെ 6 മണിക്ക് ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങി. എന്നാല്‍ ലാൻഡിങ്ങിനു മുമ്ബ് തന്നെ പെഹ്ലിവാൻ മരണപ്പെട്ടിരുന്നു. 2007 മുതല്‍ ടർക്കിഷ് എയർലൈൻസില്‍ പെഹ്ലിവാൻജോലി ആരംഭിച്ചത്. പൈലറ്റിന് മാർച്ചില്‍ നടത്തിയ വൈദ്യപരിശോധന നടത്തിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് എയർലൈൻ വക്താവ് അറിയിച്ചു.