രാവിലെ എണീറ്റ് ഒരു കപ്പ് കാപ്പി ദിവസം ഉന്മേഷത്തോടെ ആരംഭിക്കാന്‍ ഇതിലും നല്ല മാര്‍ഗമില്ല. എന്നാൽ ഈ ഒരു കപ്പ് കാപ്പി നിങ്ങളെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഒരു ദിവസം നാം കഴിക്കുന്ന കാപ്പിയുടെ അളവും കാപ്പി കുടിക്കുന്ന സമയവും പ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ട് ടുലെയ്ൻ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഡോ ലു ക്വിയുടെ നേതൃത്വത്തിൽ അടുത്തിടെ പഠനം നടത്തിയിരുന്നു. ടൈപ്പ് 2 പ്രമേഹം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കും കാപ്പിയുടെ ഉപയോഗം അപകട സാധ്യത കുറയ്ക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
40,000 ആളുകളിൽ നടത്തിയ പഠനത്തിൽ പങ്കെടുത്തവരിൽ 36 ശതമാനം പേരും രാവിലെ 4 മുതൽ ഉച്ചവരെ കാപ്പി കുടിക്കുന്നവരായിരുന്നു. 14 ശതമാനം പേർ ദിവസം മുഴുവൻ കാപ്പി കുടിക്കുന്നവരും, ബാക്കി ചിലർ ഇടയ്ക്കിടെ കാപ്പി കുടിക്കുന്നവരുമായിരുന്നു. ബാക്കി ശതമാനം കാപ്പി കുടിക്കാത്തവരുമായിരുന്നു. ഗവേഷണത്തിൽ പങ്കെടുത്തവരെ 9.8 വർഷത്തോളം നിരീക്ഷിച്ചു. ഇതിൽ രാവിലെ എണീറ്റ ഉടനെ കാപ്പി കുടിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥിരമായി കാപ്പി കുടിക്കുന്നവർക്ക് മരണസാധ്യത 16 ശതമാനം കുറവാണെന്നും ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത 31 ശതമാനം കുറവാണെന്നും തെളിഞ്ഞു. എന്നാൽ പകൽ സമയങ്ങളിൽ കാപ്പി കുടിക്കുന്ന ആളുകളിൽ മരണനിരക്കിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്നാണ് ഇതുവരെയുള്ള പഠനം സൂചിപ്പിക്കുന്നതെന്ന് എച്ച്‌സിഎ റീജൻ്റ്‌സ് ഡിസ്റ്റിംഗ്വിഷ്ഡ് ചെയർമാനും ടുലെയ്ൻ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫസറുമായ ഡോ ലു ക്വി ഒരു പ്രസ്താവനയിൽ പറഞ്ഞത്.
എന്തുകൊണ്ടാണ് രാവിലെ കാപ്പി കുടിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കുന്നത്?
വൈകുന്നേരം കാപ്പി കുടിക്കുന്നത് ശരീരത്തിൻ്റെ സ്വാഭാവിക രീതിയിൽ പല രീതിയിലുള്ള തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും രാവിലെ കാപ്പി കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണങ്ങൾ ഉണ്ടാക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫൈൻ, മസ്തിഷ്‌കത്തിലെ ആഡിനോസൈൻ റെസപ്റ്ററുകൾ ഏറ്റെടുത്ത് ശരീരത്തിന് ഊർജ്ജം നൽക്കുകയും മനസ്സിന് ഉണർവും ശ്രദ്ധയും നൽക്കുന്നു. ഒപ്പം രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് തന്നെ മറ്റ് സമയങ്ങളിൽ കാപ്പി കുടിക്കുന്നത് ഒരുപാട് ദോഷഫലങ്ങൾ ഉണ്ടാക്കിയേക്കാം. അമിതമായ കഫെയ്നിൻ്റെ ഉപയോഗം ശരീരത്തിലുള്ള ജലാംശം കുറയ്ക്കും. ഒപ്പം അസിഡിറ്റിയും മറ്റും വർദ്ധിക്കാനുള്ള സാധ്യതകൾ ഏറെയാണ്. അതിനാൽ എന്തുകൊണ്ടും രാവിലെ സമയങ്ങളിൽ കാപ്പി കുടിക്കുന്നതായിരിക്കും ആരോഗ്യത്തിന് നല്ലത്.
Add Comment