Pravasam

ഒമാന്‍ അടച്ചിടും ; വൈകിട്ട് ഏഴുമുതൽ രാവിലെ ഏഴുവരെ രാത്രികാല കർഫ്യൂ

മനാമ
ഒമാനിൽ ഈദ് അവധി ഉൾപ്പെടുന്ന ഈ മാസം എട്ടുമുതൽ 15 വരെ അടച്ചിടല് ഏര്പ്പെടുത്തി. പകൽ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടും. ഭക്ഷ്യ സാധനങ്ങൾക്കും ഗ്യാസ് സ്റ്റേഷനുകൾക്കും ആശുപത്രി, ഫാർമസി എന്നിവയ്ക്കും ബാധകമല്ല.

വാഹനത്തിലും അല്ലാതെയും ഗതാഗതം അനുവദിക്കും. വൈകിട്ട് ഏഴുമുതൽ രാവിലെ ഏഴുവരെ രാത്രികാല കർഫ്യൂവാണ്. പെരുന്നാളിന് ഒത്തുചേരലുകളും പൊതുസൽക്കാരങ്ങളും വിലക്കി. ഈ മാസം 13നായിരിക്കും പെരുന്നാളെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജോലികൾ ഓൺലൈനിലേക്ക് മാറ്റണം. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.ഞായറാഴ്ച 2,500 രോഗികളും 33 മരണവും റിപ്പോർട്ട് ചെയ്തു.