Pravasam UAE Bahrain Oman KUWAIT

പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു; ഫീസുകള്‍ കുറച്ചു, പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ…

മസ്‌ക്കത്ത്: ഗള്‍ഫ് രാജ്യമായ ഒമാന്‍ വീണ്ടും സജീവമാകുന്നു. പ്രവാസികള്‍ക്ക് തിരികെ വരാന്‍ അനുമതി നല്‍കി. വിമാന സര്‍വീസുകള്‍ ആരംഭിക്കാനും തീരുമാനിച്ചു. മാത്രമല്ല, പ്രവാസികള്‍ക്ക് ഫീസ് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യം അതിവേഗം സജീവമാകാനുള്ള ശ്രമത്തിലാണ്. കമ്പനികളിലെ ജോലികള്‍ മാറുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ഭീതി അകന്നിട്ടില്ലെങ്കിലും മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ട് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയാണ്