കോഴിക്കോട്> വിദേശരാജ്യങ്ങളിലെ ജീവനക്കാരെയടക്കം വാക്സിന് ചലഞ്ചില്‍ പങ്കാളിയാക്കി പ്രവാസി മലയാളി. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ സി എച്ച് അഥവാ എമിരേറ്റ്സ് കമ്പനീസ് ഹൗസാണ് മാതൃകാപ്രവര്‍ത്തനം കാഴ്ചവെച്ചത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും വിവിധ രാജ്യങ്ങളിലെയും 160 ല്‍ അധികം ജീവനക്കാരുടെ പണമാണ് കമ്പനി വഴി വാക്സിന് ചാലഞ്ചില്‍ അടച്ചത്. ആയിരം രൂപ വീതമാണ് ജീവനക്കാര്‍ അടച്ചത്.
കോഴിക്കോട്ടുകാരനായ ഇക്ബാല്‍ മാര്‍ക്കോണിയുടെ ഉടമസ്ഥതയിലുള്ള ഇ സിഎച്ച് ദുബായിലെ വലിയ സര്‍ക്കാര്‍ സേവന ദാതാക്കളാണ് . സിറിയ, ജോര്‍ദ്ദാന്‍, പലസ്തീന് , ഈജിപ്ത്, സുഡാന്, ഫിലിപ്പിന്‍സ്, ശ്രീലങ്ക, ഇന്തോനേഷ്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന് തുടങ്ങിയ രാജ്യക്കാരായ ജീവനക്കാര്‍ മാനവസ്നേഹസംരംഭത്തില് പങ്കാളിയായതായി ഇക്ബാല്‍ മാര്‍ക്കോണി പറഞ്ഞു. കഴിഞ്ഞ കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയ നിരവധി പ്രവസികള്‍ക്ക് പേര്‍ഷ്യന്‍ പെട്ടി സമ്മാനമായി നല്കി ഇക്ബാല്‍ മാര്‍ക്കോണി ശ്രദ്ധേയനായിരുന്നു.
വിമാനത്താവളം അടച്ചതിനാല്‍ സംസ്ഥാനത്ത് കുടുങ്ങിയ പ്രവാസികള്‍ക്കായി ചാര്‍ടേഡ് വിമാനത്താവളം ഏര്പ്പെടുത്തിക്കൊടുക്കകുയും ചെയ്തു
Add Comment