മനാമ > അഴിമതി നടത്തിയതിന് സൗദി പൊതു സുരക്ഷാ മേധാവി ഖാലിദ് അല് ഹര്ബിയെ ജോലിയില് നിന്ന് പിരിച്ചുവിട്ട് ഭരണാധികാരി സല്മാന് രാജാവ് ഉത്തരവിട്ടു. ഇദ്ദേഹമടക്കം അഴിമതികേസില് ആരോപണവിധേയരായ 18 പേരെയും അന്വേഷണം പൂര്ത്തിയാക്കാനും നിയമ നടപിക്കുമായി അഴിമതി വിരുദ്ധ സമിതിയായ നസാഹിന് കൈമാറി.
സമിതി സമര്പ്പിച്ച റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നം രാജകീയ ഉത്തരവ് പ്രസ്താവിച്ചു. വ്യക്തിഗത നേട്ടത്തിനായി പൊതു പണം കൈവശം വയ്ക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ലംഘനങ്ങളില് ജനറല് അല്ഹര്ബിയുടെ പങ്കാളിത്തത്തെക്കുറിച്ച് സമിതി റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
പൊതു, സ്വകാര്യ മേഖലകളില് നിന്നുള്ള 18 പേരോടൊപ്പം വ്യാജരേഖകള്, കൈക്കൂലി, അധികാര ദുര്വിനിയോഗം ഉള്പ്പെടെ നിരവധി കുറ്റകൃത്യങ്ങള് അല് ഹര്ബി ചെയ്തതായി ഉത്തരവില് പറഞ്ഞു.
Add Comment