കുവൈറ്റ് സിറ്റി > ഇന്ത്യ – കുവൈറ്റ് നയതന്ത്ര ബന്ധത്തിൻ്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുവൈറ്റ് ആർട്ട് അസോസിയേഷനും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രപ്രദർശനം തുടരുന്നു. സെപ്റ്റംബർ 20 നാണ് ” കാലാതീതമായ ഇന്ത്യയുടെ മിന്നായങ്ങൾ ” എന്ന പ്രമേയത്തിലുള്ള ചിത്ര പ്രദർശനം ആരംഭിച്ചത്. സെപ്റ്റംബർ 30 ന് സമാപിക്കും.
കുവൈറ്റിലെ ഹവല്ലി അൽ മുതസിം റോഡിലുള്ള കുവൈറ്റ് ആർട്ട് അസോസിയേഷൻ ഹാളിലാണ് പ്രദർശനം. കലാകാരിയും ഇന്ത്യൻ സ്ഥാനപതി സിബി ജോർജിൻ്റെ പത്നിയുമായ ജോയ്സ് സിബി ജോർജിൻ്റെ 40 ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനോടൊപ്പം കുവൈറ്റ് നാഷണൽ കൗൺസിൽ കൾച്ചറൽ ആർട്ട് സെക്രട്ടറി ജനറൽ കാമിൽ അബ്ദുൾ ജലീൽ മുഖ്യാതിഥിയായിരുന്നു കുവൈറ്റ് ആർട്ട് അസോസിയേഷൻ പ്രസിഡൻ്റ് അബ്ദുൾ റസൂൽ സൽമാൻ , ജോയിസ് സിബി ജോർജ് , കുവൈറ്റിലെ കലാകാരന്മാർ , വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ , സ്വദേശികളും വിദേശികളുമായ കലാ സ്നേഹികൾ എന്നിവർ പ്രദർശനം കാണാനെത്തി.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നൃത്തകലാ പരിപാടികളും
ചിത്രപ്രദർശനത്തിനോടൊപ്പം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 5 മുതൽ രാത്രി 9 വരെയാണ് ചിത്രപ്രദർശനം.
Add Comment