കുവൈത്ത് സിറ്റി > മയക്കുമരുന്ന്, കള്ളക്കടത്തുമായി ബന്ധപ്പെട്ട ക്രിമിനൽ പ്രവർത്തനങ്ങളെ ചെറുക്കുന്നതിനുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ നിരന്തരശ്രമങ്ങളിൽ സുപ്രധാന പുരോഗതി. അടുത്തിടെ നടന്ന ഓപ്പറേഷനിൽ, ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ നാർക്കോട്ടിക്സ് കൺട്രോൾ ഒരു സ്വദേശി, അഞ്ച് ഏഷ്യൻ പൗരന്മാർ, രണ്ട് ബിദുനികൾ ഉൾപ്പെടെ എട്ട് വ്യക്തികൾ അടങ്ങുന്ന ക്രിമിനൽ സംഘത്തെ പിടികൂടിയാതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ റിപ്പോർട്ട് ചെയ്തു. കടൽമാർഗ്ഗം140 കിലോഗ്രാം ഹാഷിഷും 50,000 ക്യാപ്റ്റഗൺ ഗുളികകളും ഉൾപ്പെടുന്ന അനധികൃത മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
കടൽമാർഗം രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ പദ്ധതിയിടുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
കുറ്റാരോപിതരായ വ്യക്തികളെയും കണ്ടുകെട്ടിയ വസ്തുക്കളെയും നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ജനറൽ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളിലെ സുപ്രധാന ചുവടുവെപ്പാണ് ഈ വിജയകരമായ ഓപ്പറേഷനെന്ന് മന്ത്രാലയം വ്യക്തമാക്കി .
Add Comment