Pravasam

കെ ആര്‍ ഗൗരിയമ്മ: നൂറ്റാണ്ടിന്റെ കേരള ചരിത്ര വനിത -ഓര്‍മ

യുഎഇ> കേരള ചരിത്രത്തിലെ എക്കാലത്തെയും ഐതിഹാസിക ഇടപടലുകളില് ഭാഗമായ വ്യക്തിയാണ് കെ ആര് ഗൗരിയമ്മയെന്ന് ‘ഓര്മ’. 1957ല് ഇഎംഎസിന്റെ നേതൃത്വത്തില് ബാലറ്റിലൂടെ അധികാരത്തില് വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ റവന്യുമന്ത്രിയായിരുന്ന ഗൗരിയമ്മ ആ തീരുമാനം തികച്ചും ഉചിതമായിരുന്നുവെന്ന് തന്റെ പ്രവര്ത്തനത്തിലൂടെ തെളിയിച്ചു.

പാര്ശ്വവല്ക്കരിക്കപ്പെട്ടവര്ക്കായി തന്നാലാവുന്നതെല്ലാം ചെയ്ത ധീരയായ വനിതാ നേതാവായിരുന്നു ഗൗരിയമ്മയെന്ന് ഓര്മ പ്രസിഡന്റ് അന്വര് ഷാഹി, സെക്രട്ടറി കെ വി സജീവന് എന്നിവര് അനുസ്മരിച്ചു. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ഒരു പോലെ ഇഴചേര്ന്ന ഗൗരിയമ്മയുടെ ജീവിതം പൊതുപ്രവര്ത്തകര്ക്ക് മാതൃകയാണെന്ന് ഓര്മ രക്ഷാധികാരിയും ലോക കേരളസഭാംഗവുമായ എന് കെ കുഞ്ഞുമുഹമ്മദ് പ്രസ്താവനയില് പറഞ്ഞു.