ഓക്സിജൻ കോൺസൺട്രേറ്റർ, ഓക്സിഫ്ലൊ വാൽവുകൾ, N95 മാസ്കുകൾ, പൾസ് ഓക്സിമീറ്റർ എന്നിവയടക്കം സംസ്ഥാനത്ത് ക്ഷാമമുള്ള സാമഗ്രികൾ വാങ്ങി അയക്കുക എന്നതാണ് അലയുടെ ലക്ഷ്യം. കേരള സർക്കാരിന് നേരിട്ടായിരിക്കും അല ഇത് കൈമാറുക. സർക്കാരിന്റെ നേതൃത്വത്തിലാണ് വിതരണം നടക്കുക. ആരോഗ്യ വകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അലയുടെ ഈ സംരംഭത്തിന് പൂർണ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അമേരിക്കയിലെ ചില മലയാളി സംഘടനകൾ ഇതിനകം തന്നെ അലയുടെ ഈ ഉദ്യമവുമായി കൈകോർത്തിട്ടുണ്ട്. കേരളത്തിലെ ഉദ്യോഗസ്ഥരുമായി കൃത്യമായ ആശയവിനിമയം നടത്തുന്നതു കൊണ്ട് മാറിവരുന്ന ആവശ്യങ്ങളും പരിഗണിച്ചായിരിക്കും സാമഗ്രികൾ വാങ്ങി അയക്കുക. മെയ് 31 ന് മുമ്പ് ഒരു ലക്ഷം ഡോളർ പിരിക്കുക എന്നതാണ് ഫണ്ടിന്റെ ഉദ്ദേശമെന്ന് അല പ്രസിഡന്റ് ഷിജി അലക്സ് അറിയിച്ചു. ഫണ്ട് ശേഖരണം തുടങ്ങി നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ നാൽപതിനായിരം ഡോളറാണ് ഫേസ്ബുക്കിലൂടെയും ഗോ ഫണ്ട് മീയിലൂടെയും സമാഹരിച്ചത്.
അലയുടെ ഫേസ്ബുക്ക് പേജിൽ സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട ലിങ്ക് ഉണ്ട്. അമേരിക്കയുടെ പുറത്തുള്ളവർക്കും ഇതിലേക്ക് സംഭാവന ചെയ്യാം. തീർത്തും സുതാര്യമായി നടക്കുന്ന ഈ ഉദ്യമത്തിലൂടെ ആവശ്യക്കാരുടെ കയ്യിൽ തന്നെ സഹായമെത്തുമെന്ന കാര്യവും അല ഉറപ്പുവരുത്തുന്നുണ്ട്.
Add Comment