കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം തെരുവുയുദ്ധമായി മാറി.
രാവിലെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ഉച്ചയ്ക്കുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് വിമതരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലും ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടെങ്കിലും സംഘര്‍ഷം നിയന്ത്രിക്കാനായിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തെ റോഡില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പരസ്പരം കസരേകള്‍ എടുത്താണ് തല്ലിയത്.
സംഘര്‍ഷത്തിനിടെ പൊലീസ് നോക്കുകുത്തിയാകുന്ന അവസ്ഥയാണുണ്ടായത്. സ്ഥലത്തുള്ള പ്രവര്‍ത്തകരെ നിയന്ത്രിക്കാൻ പൊലീസിനായിട്ടില്ല. വോട്ടര്‍മാരുമായി എത്തിയ വാഹനങ്ങളും സംഘര്‍ഷത്തിനിടെ ആക്രമിച്ചു. വൈകിട്ട് നാലു മണിവരെയാണ് വോട്ടെടുപ്പ്. സ്ഥലത്ത് എംകെ രാഘവൻ എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്കൂളിന് പുറത്ത് കോണ്‍ഗ്രസ്- സിപിഎം പ്രവർത്തകർ നേർക്കുനേർ തുടരുകയാണ്.
ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിയിരുന്നു. രാവിലെ വോട്ടർമാരുമായി എത്തിയ ഏഴ് വാഹനങ്ങള്‍ക്ക് നേരെ വിവിധ ഇടങ്ങളില്‍ ആക്രമണം ഉണ്ടായി. ഏതാനും കോണ്‍ഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. സഹകരണ വകുപ്പിന്റെ പൊലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എംകെ രാഘവൻ എംപി ആരോപിച്ചു.
അതേസമയം, വ്യാജ ഐഡി കാർഡുകള്‍ നിർമ്മിച്ചും മറ്റും കോണ്‍ഗ്രസാണ് കള്ളവോട്ടിനു നേതൃത്വം നല്‍കുന്നതാണ് സിപിഎമ്മിന്റെ ആരോപണം. അതേസമയം, പൊലീസിനെതിരെ വോട്ടര്‍മാര്‍ രംഗത്തെ്തതി. പൊലീസ് വോട്ട് ചെയ്യാൻ സൗകര്യം ചെയ്യുന്നില്ലെന്ന് വോട്ടര്‍മാര്‍ ആരോപിച്ചു. വോട്ട് ചെയ്യാനെത്തുമ്ബോള്‍ പൊലീസ് സഹകരിക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. വയോധികരെ അടക്കം തടയുമ്ബോള്‍ പൊലീസ് നോക്കി നില്‍ക്കുകയാണെന്നും വോട്ടര്‍മാര്‍ ആരോപിച്ചു.
Add Comment