തിരുവനന്തപുരം: ഡിസംബര്‍ 10 ന് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് മഷി രേഖപ്പെടുത്തുക ഇടതുകൈയിലെ നടുവിരലില്‍. നവംബര്‍ 13 നും 20 നും നടന്ന ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ ചൂണ്ടുവിരലിലെ മഷി അടയാളം മാഞ്ഞുപോകാന്‍ ഇടയില്ലാത്തതിനാലാണിതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഡിസംബര്‍ 10 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരിക്കും നിര്‍ദേശം. സംസ്ഥാനത്തെ 31 തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ 10 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, ഒരു ജില്ലാപഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Add Comment