മനാമ > ഇന്ത്യയില്‍നിന്ന് ബഹ്റൈനിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റിവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍നിന്ന് കുട്ടികളെ ഒഴിവാക്കി. ആറുവയസും അതിന് താഴെയുമുള്ള് കുട്ടികള്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഗള്‍ഫ് എയര്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവ അറിയിച്ചു.
ഏപ്രില്‍ 27 മുതലാണ് ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യക്കാര്‍ക്ക് പുറപ്പെടുന്നതിനു 48 മണിക്കൂറിനിടെ ചെയ്ത ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയത്. ഐസിഎംആര്‍ അംഗീകരിച്ച ലാബുകളില്‍ നിന്നുള്ള സ്കാന്‍ ചെയ്യാവുന്ന ക്യുആര്‍ കോഡുള്ള സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്. ആറ് വയസിനു തഴെയുള്ളവര്ക്ക് സര്‍ട്ടിഫിക്കറ്റ് വേണ്ടന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍, എയര്‍ലൈനുകള്‍ എല്ലാ യാത്രക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയായിരുന്നു. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കി.
യാത്രക്കാര്‍ക്ക് വലിയ അനുഗ്രഹമായിരിക്കയാണ് പുതിയ നടപടി. തിങ്കളാഴ്ച ബഹ്റൈനിലേക്കുള്ള നാലു കുട്ടികള്‍ക്ക് കോഴിക്കോട് വിമാനതാവളത്തില്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ഗള്‍ഫ് എയര്‍ യാത്രക്ക് അനുമതി നിഷേധിച്ചിരുന്നു. ഇന്ത്യക്കാന് വിമാനങ്ങള്‍ക്ക് നിരോധനം നിലനില്‍ക്കുന്നതിനാല്‍ സൗദി, യുഎഇ, ഒമാന്‍ എന്നിവടങ്ങളിലേക്കുള്ള യാത്രക്കാര്‍ നിലവില്‍ ബഹ്റൈന്‍ വഴിയാണ് ഉപയോഗിക്കുന്നത്. ബഹ്റൈനില്‍ 14 ദിവസം ക്വാറന്റയ്ന്‍ കഴിഞ്ഞാണ് ഇവരുടെ യാത്ര. അതിനിടെ, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയിലേക്ക് യാത്രാ വിലക്ക് മെയ് 14 വരെ നീട്ടിയതായി എമിറേറ്റ്സ് എയര്‍ലൈന്‍സും ഫ്ളൈ ദുബായയും അറിയിച്ചു. എമിറേറ്റ്സിന്റെ വെബ്സൈറ്റില്‍ 14 വരെയുള്ള ടിക്കറ്റ് ബുക്കിങ് റദ്ദാക്കിയിട്ടുണ്ട്. നേരത്തെ മെയ് നാല് വരെയായിരുന്നു യാത്രാവിലക്ക്. ഇക്കാര്യത്തില്‍ യുഎഇ ഔദ്യോഗിക പ്രതികരണം എത്തിയിട്ടില്ല.
സര്‍ട്ടിഫിക്കറ്റിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ സാധിക്കുന്നതാണെന്ന് യാത്രക്കാര്‍ ഉറപ്പുവരുത്തണമെന്ന് എയര്‍ലൈന്‍സ് ആവശ്യപ്പെട്ടു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തടയുന്നതിന്റെ ഭാഗമായാണ് ക്യുആര്‍ കോഡ് നിര്‍ബന്ധമാക്കിയത്. ബുധനാഴ്ച കൊച്ചിയില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്രക്ക് എത്തിയ ചിലരുടെ സര്‍ട്ടിഫിക്കറ്റിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ സാധിച്ചില്ല. വീണ്ടും സര്‍ട്ടിഫിക്കറ്റ് വരുത്തി ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത ശേഷം മാത്രമാണ് ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ചത്.
Add Comment