സംസ്ഥാന അധ്യക്ഷൻ പാലക്കാട് തമ്ബടിച്ചത് കൊണ്ട് വിജയിക്കാൻ കഴിയില്ലെന്ന് ബിജെപി ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ തരൂർ.
സ്ഥാനാർഥി നിർണയത്തില്‍ പാളിച്ചകളുണ്ടായെന്നും സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെതിരെ എതിർപ്പ് ഉയർന്നപ്പോള്‍ നേതൃത്വം മറ്റെരാളെ പരിഗണിക്കണമായിരുന്നുവെന്നും താഴെതട്ടിലുള്ള പ്രവർത്തകരെ പരിഗണിക്കാത്തത് തിരിച്ചടിയായെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ബിജെപി ജില്ലാ നേതൃത്വം പരാജയമാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നില്ലെന്നും അദേഹം കുറ്റപ്പപെടുത്തി. ബിജെപിയുടെ വോട്ടുകള്‍ നഷ്ടമായത് പരിശോധിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Add Comment