Pravasam

ബി വിജയന് കേളി യാത്രയയപ്പ് നൽകി

റിയാദ് > കേളി കലാസാംസ്കാരിക വേദി സനയ്യ അർബൈൻ രക്ഷാധികാരി സമിതി അംഗവും, ഏരിയ വൈസ് പ്രസിഡന്റും, ഒവൈദ യൂണിറ്റ് ട്രഷറുമായ ബി വിജയന് ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി സുകേഷ് കുമാർ അധ്യക്ഷത വഹിച്ചു.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ,വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ഏരിയ രക്ഷാധികാരി ചുമതലയുള്ള സീബാ കൂവോട്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗമായ വിജയകുമാർ, ഏരിയ ട്രഷറർ സഫറുള്ള, ഏരിയ കമ്മിറ്റി അംഗങ്ങളായ പികെ രാജൻ മെഹറൂഫ് പൊന്ന്യം, ഒവൈദ യൂണിറ്റ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗം കുഞ്ഞിമുഹമ്മദ്, റെഡ് സ്റ്റാർ പ്രസിഡന്റ് സുഭാഷ്, ഏരിയ ജോയിന്റ് സെക്രട്ടറി സുനീർ ബാബു എന്നിവർ സംസാരിച്ചു.

കഴിഞ്ഞ 29 വർഷമായി സനയ്യ അർബൈനിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന വിജയൻ തിരുവനന്തപുരം സ്വദേശിയാണ്. 20 വർഷമായി കേളിയുടെ സജീവ പ്രവർത്തകനാണ്. കേളി കേന്ദ്ര കമ്മിറ്റി പ്രതിനിദികളായി സെക്രട്ടറി സുരേഷ് കണ്ണപുരവും പ്രസിഡന്റ് സെബിൻ ഇഖ്ബാലും ചേർന്ന് ഉപഹാരം കൈമാറി. ഏരിയ രക്ഷാധികാരി സമിതിക്ക് വേണ്ടി സെക്രട്ടറി സുകേഷ് കുമാറും, ഏരിയ കമ്മറ്റിക്ക് വേണ്ടി ജോയിന്റ് സെക്രട്ടറി സുനീർ ബാബുവും, യൂണിറ്റിന് വേണ്ടി പ്രസിഡന്റ് ഉണ്ണികൃഷ്ണനും മൊമെന്റോകൾ നൽകി. അബ്ദുൽ നാസർ, സെയ്തലവി, ഉമ്മർ പട്ടാമ്പി എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. ഏരിയക്ക് വേണ്ടി ഗഫൂർ പി കെ ഷാൾ അണിയിച്ചു.