Pravasam

സൗദി അറേബ്യയില്‍ മലയാളം മിഷന്‍ ചാപ്റ്റര്‍ കമ്മിറ്റി രൂപീകരിച്ചു

റിയാദ് > കേരള സര്ക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴില് പ്രവര്ത്തിക്കുന്ന മലയാളം മിഷന്റെ സൗദിഅറേബ്യയിലെ ചാപ്റ്റര് കമ്മിറ്റി നിലവില് വന്നു. സൗദിഅറേബ്യയിലെ മലയാളം മിഷന്റെ മേഖലാ ഭാരവാഹികളുടെയും സംഘടനാ നേതാക്കളുടെയും ഓണ്ലൈന് യോഗം മലയാളം മിഷന് ഡയറക്ടര് പ്രൊഫ.സുജ സൂസന് ജോര്ജ്ജ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷന് രജിസ്ട്രാര് എം.സേതുമാധവന് പ്രവര്ത്തന പരിപാടികള് വിശദീകരിച്ചു. ലോക കേരള സഭ അംഗം എം.എം. നഈം യോഗത്തില് അധ്യക്ഷത വഹിച്ചു. മലയാളം മിഷന് സൗദി കോ.ഓര്ഡിനേറ്റര് താഹ കൊല്ലേത്ത് പ്രവര്ത്തന റിപ്പോര്ട്ട് അവതരിപ്പിച്ചു. ലോക കേരള സഭ അംഗങ്ങളായ വി.കെ.റഊഫ്, ഡോ.മുബാറക്ക് സാനി, കെ.പി.എം.സാദിഖ്, കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവര് യോഗത്തില് സംസാരിച്ചു.

വിവിധ മേഖലാ ഭാരവാഹികളായ ഷിബു തിരുവനന്തപുരം, മാത്യു തോമസ് നെല്ലുവേലില്, നൗഷാദ് കോര്മത്ത്,നന്ദിനി മോഹന്, സുനില് സുകുമാരന്, സക്കീര് താമരത്ത്, റഷീദ് ചന്ദ്രാപ്പിന്നി, ഷാഹിദ ഷാനവാസ്, വി.പി.രഞ്ജിത്, റഫീഖ് പത്തനാപുരം, കിസ്മത്ത്, ഡോ.രമേശ് മൂച്ചിക്കല്, ഉബൈസ് മുസ്തഫ, നിഷ നൗഫല്, സീബ കൂവോട്, രശ്മി.ആര്, ജിതേഷ് പട്ടുവം എന്നിവര് ചര്ച്ചയില് പങ്കെടുത്തു. താഹ കൊല്ലേത്ത് സ്വാഗതവും മാത്യു തോമസ് നെല്ലുവേലില് നന്ദിയും പറഞ്ഞു.

എം.എം.നഈം (പ്രസിഡന്റ്), താഹ കൊല്ലേത്ത് (സെക്രട്ടറി), ഷിബു തിരുവനന്തപുരം (കണ്വീനര്), ഡോ.മുബാറക്ക് സാനി (വിദഗ്ധ സമിതി ചെയര്മാന്), മാത്യു തോമസ് നെല്ലുവേലില് (വൈസ് പ്രസിഡന്റ്), നൗഷാദ് കോര്മത്ത് ( ജോയിന്റ് സെക്രട്ടറി), രശ്മി.ആര്, ഡോ.രമേശ് മൂച്ചിക്കല്, റഫീഖ് പത്തനാപുരം, ഉബൈസ് മുസ്തഫ, ജിതേഷ് പട്ടുവം, റഷീദ് ചന്ദ്രാപ്പിന്നി (മേഖലാ കോ-ഓര്ഡിനേറ്റര്മാര്), നന്ദിനി മോഹന്, ഷാഹിദ ഷാനവാസ്, സീബ കൂവോട് (വിദഗ്ധ സമിതി അംഗങ്ങള്), സുനില് സുകുമാരന്, സക്കീര് താമരത്ത്, ഷാനവാസ് എന്നിവര് ഭാരവാഹികളായ മലയാളം മിഷന് സൗദിഅറേബ്യ ചാപ്റ്റര് കമ്മിറ്റിയെ ഓണ്ലൈന് യോഗം തെരഞ്ഞെടുത്തു. സൗദി അറേബ്യയില് നിലവിലുള്ള മലയാളം ഭാഷാ പഠന പ്രവര്ത്തനങ്ങള് മലയാളം മിഷന് കീഴില് ഏകോപിപ്പിക്കുന്നതിനും ഉര്ജ്ജിതമാകുന്നതിനും മിഷന്റെ വിപുലമായ ഭാഷാ-സാംസ്കാരിക- പഠന പ്രവര്ത്തനങ്ങള് സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ചാപ്റ്റര് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള സര്ക്കാര് ഉത്തരവ് കഴിഞ്ഞ ദിവസം മലയാളം മിഷന് ഡയറക്ടര് പുറത്തിറക്കി.
ആഗോള തലത്തില് മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിപ്പിക്കുന്നതിനായി ബൃഹത്തായ പദ്ധതികള് ആവിഷ്കരിച്ച് നടപ്പാക്കുന്ന മലയാളം മിഷന് പ്രവാസി സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് പ്രവര്ത്തിക്കുന്നത്. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് മലയാളം മിഷന് ലക്ഷ്യമിടുന്നത്. പ്രവാസി മലയാളി കുട്ടികള്ക്കുള്ള മാതൃഭാഷാ പഠന കോഴ്സുകളും ഓണ്ലൈന് ക്ളാസുകളും വിവിധ സാംസ്ക്കാരിക -ഭാഷാ പ്രവര്ത്തനങ്ങളുമാണ് മുഖ്യമായും മലയാളം മിഷന് നടത്തുന്നത്. കണിക്കൊന്ന (സര്ട്ടിഫിക്കറ്റ്), സൂര്യകാന്തി (ഡിപ്ലോമ), ആമ്പല് (ഹയര് ഡിപ്ലോമ), നീലക്കുറിഞ്ഞി (സീനിയര് ഹയര് ഡിപ്ലോമ) എന്നീ നാല് സൗജന്യ മാതൃഭാഷാ കോഴ്സുകളാണ് മലയാളം മിഷന് നടത്തുന്നത്. ഈ സര്ക്കാര് അംഗീകൃത കോഴ്സുകള് പൂര്ത്തിയാക്കുന്ന വിദ്യാര്ത്ഥികള്ക്ക് പത്താം ക്ലാസ്സിന് തത്തുല്യമായ നിലവാരത്തിലേക്ക് എത്തിച്ചേരാന് കഴിയും.

പാട്ടുകളിലൂടെയും കഥകളിലൂടെയും കൂട്ടായ കലാപ്രവര്ത്തനങ്ങളിലൂടെയും മാതൃഭാഷാ പഠനത്തിന്റെ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ പഠനബോധന രീതിയാണ് മലയാളം മിഷന് കോഴ്സുകളില് പിന്തുടരുന്നത്.

സൗദിയില് നിലവില് ജിദ്ദ, റിയാദ്, ദമ്മാം, ജിസാന്, തബൂക്ക്, അല്ഖസിം, അബഹ, നജ്റാന്, അറാര് എന്നീ മേഖലകളിലെ പഠനകേന്ദ്രങ്ങളില് ഓണ്ലൈന് ക്ളാസുകള്ക്കുള്ള പ്രവേശനോത്സവം നടന്നു വരുന്നു. മലയാളം മിഷന്റെ സാംസ്കാരിക-ഭാഷാ പഠന പ്രവര്ത്തനങ്ങള്ക്ക് സൗദിയിലെ മുഴുവന് പ്രവാസി മലയാളി സംഘടനകളുടെയും സഹകരണം ചാപ്റ്റര് ഭാരവാഹികള് അഭ്യര്ത്ഥിച്ചു. മലയാളം മിഷന് പ്രവര്ത്തനങ്ങളെയും ഓണ്ലൈന് ക്ളാസുകളെയും കുറിച്ചുള്ള കൂടുതല് വിവരങ്ങള്ക്ക് സൗദി ചാപ്റ്ററുമായി 0564132147, 0508716292 എന്നീ ടെലിഫോണ് നമ്പരുകളില് ബന്ധപ്പെടാവുന്നതാണ്.