Kerala

കണ്ണൂരില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

തളിപ്പറമ്പ്: കണ്ണൂരില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ ബിച്ചാരക്കടവ് സ്വദേശിനി കളത്തില്‍പുരയില്‍ നിഖിത(20)യാണ് മരിച്ചത്. ഭര്‍ത്താവ് വൈശാഖിന്റെ വീട്ടില്‍ നിഖിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബിച്ചാരക്കടവ് സ്വദേശികളായ സുനില്‍-ഗീത ദമ്പതികളുടെ മകളാണ് നിഖിത. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു നിഖിതയുടെയും വൈശാഖിന്റെയും വിവാഹം. തളിപ്പറമ്പിലെ സ്വകാര്യ നഴ്‌സിങ് കോളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിക്കുകയായിരുന്നു നിഖിത. വൈശാഖ് വിദേശത്താണ്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.