Kerala

48 കിലോ കഞ്ചാവുമായി യുവതിയടക്കം 4 പേർ പിടിയിൽ

ബാലരാമപുരം: 48 കിലോ കഞ്ചാവുമായി ഒരു യുവതിയടക്കം നാലുപേരെ നരുവാമൂട് പൊലീസ് പിടികൂടി.ഇന്നലെ രാവിലെ 10ഓടെ പാരൂർക്കുഴിയില്‍ സ്വകാര്യവ്യക്തിയുടെ വാടക വീട്ടിലാണ് സംഭവം.വീട്ടില്‍ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിറകിലത്തെ സീറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

നേമം സ്വദേശികളായ ഷാനവാസ് (35),റഫീക്ക് (31),പൂവച്ചല്‍ സ്വദേശി അനസ് (35),പേയാട് സ്വദേശി റിയ സ്വീറ്റി (44) എന്നിവരാണ് പിടിയിലായത്.പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ വിൻസെന്റ്, എസ്.സി.പി.ഒ സജിത്ത് ലാല്‍,വിനീഷ്,സനല്‍,എ.എസ്.ഐ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.