Kerala

മന്ത്രി ഒ.ആർ കേളുവിൻ്റെ വസതി അറ്റകുറ്റപണിക്കായി 40.48 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: മന്ത്രി ഒ.ആർ. കേളുവിന്‍റെ ഔദ്യോഗിക വസതിയായ എസെൻഡെയ്ൻ ബംഗ്ലാവിന്‍റെ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണിക്ക് 40.48 ലക്ഷംരൂപ അനുവദിച്ചു.

ക്ലിഫ് ഹൗസ് പരിസരത്തെ എസെൻഡെയ്ൻ ബംഗ്ലാവിന്‍റെ ചോർച്ച അടക്കം പരിഹരിക്കാനാണ് മേല്‍ക്കൂരയ്ക്ക് അറ്റകുറ്റപ്പണി നടത്തുന്നത്.

സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് മന്ത്രിമന്ദിരത്തിന്‍റെ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണിക്കായി പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗം ഇത്രയും വലിയ തുകയുടെ ടെൻഡർ നടപടി തുടങ്ങിയത്.

നവംബർ 22 നകം ടെൻഡർ സമർപ്പിക്കണം. മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍റെ മന്ദിരമായിരുന്നു എസെൻഡെയ്ൻ ബംഗ്ലാവ്. രാധാകൃഷ്ണൻ ആലത്തൂർ എംപി ആയതോടെ പകരമെത്തിയ ഒ.ആർ. കേളുവിന് മന്ത്രിമന്ദിരം അനുവദിക്കുകയായിരുന്നു.